പുല്‍പ്പള്ളി: ടൗണില്‍ വാഹനങ്ങള്‍ നടപാതയില്‍ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ വഴിയാത്രക്കാർ പ്രതിസന്ധിയിലായി. വാഹനപ്പെരുപ്പം ടൗണില്‍ നിയന്ത്രണാതീതമായതോടെ ടൗണിലെത്തുന്ന വാഹനങ്ങള്‍ നിർത്തിയിടാനിടമില്ല ഇതുമൂലം പലരും വാഹനങ്ങള്‍ നടപ്പാതയിലാണ് പാർക്ക് ചെയ്യുന്നത്.
പ്രധാനപാതയുടെ ഇരുഭാഗത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് വർധിക്കാൻ കാരണം. സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവർക്ക്പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
ആനപ്പാറ, ചെറ്റപ്പാലം മെയിൻ റോഡുകളില്‍ പലപ്പോഴും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് പതിവായിരിക്കുകയാണ്. ഓട്ടോകളുടെയും ടാക്സികളുടെയും മറ്റു ചരക്ക് വാഹനങ്ങളുടെയും എണ്ണവും വർധിച്ചതുമൂലം സ്വകാര്യ വാഹനങ്ങള്‍ നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. നിശ്ചിത എണ്ണം ഓട്ടോകളും ടാക്സികളും സ്റ്റാൻഡില്‍ പാർക്ക് ചെയ്യാൻ അനുവദിക്കുകയും സ്വകാര്യ വാഹനങ്ങള്‍ക്കും ടൗണില്‍ പാർക്ക് ചെയ്യാൻ അവസരം നല്‍കുകയും വേണം. ട്രാഫിക് പരിഹാരം നടപ്പാക്കി പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
