മാനന്തവാടി: ജില്ലയിലെ ചരിത്ര പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ കേരള-കർണ്ണാടക അതിർത്തിയിലെ ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന നേർച്ചയിൽ ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലുള്ള ആണ്ട് നേർച്ചയിൽ പ്രമുഖ സദാത്തുകളും പണ്ഡിതരും പങ്കെടുത്തു. ഖത്മുൽ ഖുർആന് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റയും, മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വി മൂസ്സക്കോയ ഉസ്താദും നേതൃത്വം നൽകി. ആത്മീയ സദസ്സ് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ കെ.ടി. ഹംസ ഉസ്താദ് ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി എം.കെ. ഹമീദലി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ മുശാവറ അംഗം ഇബ്രാഹിം ദാരിമി വെണ്ണിയോട് അദ്ധ്യക്ഷത വഹിച്ചു. ജംഷീർ ബാഖവി ഉദ്ബോധന പ്രസംഗം നടത്തി. മൗലീദ് പാരായണത്തിന് ശൈഖുനാ ഹൈദർ ഫൈസി പനങ്ങാക്കര നേതൃത്വം നൽകി. പാണക്കാട് സയ്യിദ് ശഹീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് മനാഫ് തങ്ങൾ ഹൈദറൂസി ഒണ്ടയങ്ങാടി, സയ്യിദ് അബ്ദു റഊഫ് ബുഖാരി പുലിക്കാട്, എം. ഹസ്സൻ ഉസ്താദ്, അബ്ദുൽ റഷീദ് ബാഖവി, കുഞ്ഞാലൻ സഖാഫി നിലമ്പൂർ, റാഷിദ് ഗസ്സാലി ഫൈസി, എം.യു. ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. 24 ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ ശ്രീകണ്ഠൻ നായർ, ചീഫ് ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം എന്നിവരും ആശംസകൾ അർപ്പിച്ചു.
ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു
