രാജ്യം മുന്നോട്ട് പോവേണ്ടത് ഭരണഘടനക്ക് വിധേയമായി – മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

മാനന്തവാടി: ജനാധിപത്യ ഇന്ത്യ അതിന്റെ നിയമങ്ങളും നിലപാടുകളും സ്വീകരിക്കേണ്ടത് ഭരണഘടനക്ക് വിധേയമായിട്ടായിരിക്കണമെന്നും ഭരണ ഘടനക്ക് വിരുദ്ധമായ നിയമങ്ങൾക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിച്ച് ജീവൻ ത്യജിച്ചും പോരാടാൻ എസ്‌ഡിപിഐക്കാർ തയ്യാറാണെന്നും എസ്‌ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി.

എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണത്തിൽ കയറിയ മുതൽ മുത്തലാഖ് നിയമം, പൗരത്വനിയമം ഏറ്റവുമൊടുവിൽ വഖഫ് ഭേദഗതി നിയമം ഉൾപ്പെടെയുള്ള ജനദ്രോഹ പരമായ നിയമങ്ങളാണ് ചുട്ടെടുത്തിട്ടുള്ളത്.
ഇതൊക്കെ രാജ്യത്തെ മുസ്‌ലിംങ്ങളുടെ സ്വത്തുക്കൾ ലക്ഷ്യമിട്ടുള്ളതാണെന്ന് മാത്രമല്ല അവരെ ഈ രാജ്യത്തു നിന്ന് തന്നെ പുറത്താക്കാൻ വേണ്ടിയിട്ടുള്ളതാണ്.
ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഈ ഗൂഡ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ജമീല, സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി പി. ടി സിദ്ധീഖ്, ജില്ലാ സെക്രട്ടറിമാരായ ബബിത ശ്രീനു, സൽമ അഷ്‌റഫ്‌, മണ്ഡലം വൈസ് പ്രസിഡന്റ് അലി.എ. കെ, സെക്രട്ടറി സജീർ എം. ടി എന്നിവർ പങ്കെടുത്തു.പ്രോഗ്രാം കൺവീനർ പി ഫസ്‌ലുറഹ്മാൻ സ്വാഗതവും, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ നന്ദിയും പറഞ്ഞു.

പൊതുസമ്മേളനത്തിന് മുന്നോടിയായി നടത്തിയ ബ്ലാക്ക് മാർച്ച്‌ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള മാനന്തവാടിയുടെ പ്രതിഷേധമായി മാറി. സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറ്കണക്കിന് ജനങ്ങൾ ബ്ലാക്ക് മാർച്ചിൽ പങ്കെടുത്തു.
മണ്ഡലം കമ്മിറ്റിയംഗം ആലി പി, സാദിഖ് വി, സുമയ്യ, ഖദീജ, അബൂബക്കർ, അബു.സി കെ, നിസാർ, ഷംസു, കരീം കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *