മാനന്തവാടി: ‘സെലിബ്രേറ്റിങ് ഹ്യൂമാനിറ്റി- ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ സുന്നി സ്റ്റുഡൻ്റസ് ഫെഡറേഷൻ (എസ്.എസ്.എഫ്) ലഹരിക്കെതിരെ നടത്തി വരുന്ന രണ്ടാം ഘട്ട സമരങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന എസ്.എസ്.എഫ് മാനന്തവാടി ഡിവിഷൻ സമ്മേളനം എപ്രിൽ 29ന് നടത്തുമെന്ന് ഭാരവാഹികൾ. ഉച്ചക്ക് 2 മണിക്ക് ഗ്രീൻസ് ഓഡിറ്റോറിയത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഡിവിഷൻ പ്രസിഡൻ്റ് സിനാൻ സഅദി അധ്യക്ഷത വഹിക്കും. സംസ്ഥാന, ജില്ലാ പ്രതിനിധികൾ സെഷനുകൾക്ക് നേതൃത്വം നൽകും’അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ നടന്ന ഒന്നാം ഘട്ട ലഹരി വിരുദ്ധ സമരത്തിന്റെ ഭാഗമായി ഭാഗമായി പഞ്ചായത്ത് ഓഫീസ് ധർണ്ണകൾ, ബോധവൽക്കരണ സംഗമങ്ങൾ, നിവേദന സമർപ്പണങ്ങൾ തുടങ്ങിയ വ്യത്യസ്‌ത പദ്ധതികളിലൂടെ അധികാരികളിലും, സമൂഹത്തിലും ലഹരിക്കെതിരെയുള്ള കൂടുതൽ ജാഗ്രതയുണ്ടാക്കുകയായിരുന്നു ഒന്നാം ഘട്ടത്തിൽ എസ് എസ് എഫ് ലക്ഷ്യം വെച്ചത്. ലഹരി ഉപയോഗങ്ങളുടെ കോണിലൂടെ പുതിയ വിദ്യാർത്ഥികളെ ഒന്നടങ്കം മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ടാണ് പുതു തലമുറയുടെ ശരികളെ ഉയർത്തിക്കാട്ടി ‘സെലിബ്രെറ്റിങ് ഹ്യൂമാനിറ്റി-ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ സംഘടനയുടെ 53-ാം വാർഷികം രണ്ടാം ഘട്ട ലഹരി വിരുദ്ധ സമരമായി ആഘോഷിക്കുന്നത്.വിദ്യാർഥി സമൂഹത്തിൻ്റെ നന്മയെ അംഗീകരിക്കാനും ശരികളോടുള്ള അവരും ആഭിമുഖ്യത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളോടൊപ്പം അവരെ കുറ്റപ്പെടുത്തുന്ന മനോഭാവങ്ങൾക്ക് മാറ്റം വരുത്തുക എന്നത് കൂടിയാണ് രണ്ടാം ഘട്ട സമര പ്രവർത്തനത്തിലൂടെ എസ് എസ് എഫ് ലക്ഷ്യമാക്കുന്നത്. പ്രമേയ ലക്ഷ്യം സമൂഹത്തിൽ കൃത്യമായി കൈമാറാൻ സെക്ടറുകളിൽ ലഹരി വിരുദ്ധ മാരത്തോൺ, സ്ട്രീറ്റ് പാർലമെൻ്റ്, യൂണിറ്റുകളിൽ വോയ്‌സ് ഓഫ് ഹോപ്പ്, സ്ട്രീറ്റ് പൾസ് തുടങ്ങിയ പദ്ധതികളും നടന്നു വരുന്നുണ്ട്. വിദ്യാർത്ഥി റാലിയോട് കൂടി സമ്മേളനം സമാപിക്കും. വാർത്താ സമ്മേളനത്തിൽ സിനാൻ സഅദി ( പ്രസിഡൻ്റ് എസ് എസ്എഫ് മാനന്തവാടി) മുഹമ്മദ് അഹ്‌സനി (സെക്രട്ടറി എസ് എസ് എഫ് മാനന്തവാടി) മുഹമ്മദ്മുഹ്സിൻ ( സെക്രട്ടറി )മുഹമ്മദ് ആഷിഖ് ( സെക്രട്ടറി) എന്നിവർ പങ്കെടുത്തു
