പെരിക്കല്ലൂർ സ്കൂളിൽ വാട്ടർ പ്യുരിഫയർ ഉദ്ഘാടനം ചെയ്തു

 

പുൽപള്ളി: വിർബാക് അനിമൽ ഹെൽത്ത് ഇന്ത്യ കമ്പനി അവരുടെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സംഭാവന ചെയ്ത 47,000 രൂപ വിലവരുന്ന വാട്ടർ പ്യുരിഫയറിന്റെ ഉദ്ഘാടനം പാടിച്ചിറ വെറ്ററിനറി സർജൻ ഡോ. ലക്ഷ്മി എസ് അരവിന്ദ് നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി കെ വിനുരാജൻ, എച്ച് എം ഇൻ ചാർജ് ഷാന്റി ഇ കെ, എസ്എംസി ചെയർമാൻ അബ്ദുൽ റസാക്ക്, പി ടി എ വൈസ് പ്രസിഡൻ്റ് രാജേന്ദ്രൻ, എം പി ടിഎ പ്രസിഡൻ്റ് ഗ്രേസി റെജി, സന്തോഷ് ഏ.ജെ എന്നിവർ ആശംസ അർപ്പിച്ചു.
ഇതു ലഭ്യമാകുന്നതിന് വേണ്ടി പ്രവർത്തിച്ചത് സ്കൂളിലെ പൂർവ വിദ്യാർഥിയും, കമ്പനിയുടെ വയനാട് ജില്ല ബിസിനസ് ഓഫിസറുമായ അനീഷ് പള്ളത്ത് ആണ്. സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായങ്ങൾ അദ്ദേഹം കമ്പനിയുടെ ഭാഗത്ത് നിന്നും വാഗ്ദാനം ചെയ്തു. പിടിഎ, എസ് എം സി, എംപി ടിഎ അംഗങ്ങൾ, അധ്യാപകർ,വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രഘു എം ആർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *