പ്രദർശന മേളയിൽ കൽചിൽ പാർക്ക് മാതൃക

എന്റെ കേരളം പ്രദർശന മേളയിൽ കൽചിൽ പാർക്ക് മാതൃക. ശുചിത്വമിഷൻ ഉപയോഗശ്യൂന്യമായ പാഴ് വസ്തുക്കൾ കൊണ്ട് കൽപ്പറ്റയിൽ നിർമ്മിച്ച കൽ ചിൽ പാർക്ക് മേളയിലെത്തുന്നവരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. കൽപ്പറ്റ നഗരസഭയാണ് വേസ്റ്റ് ടു വണ്ടർ പാർക്കിന്റെ മിനിയേച്ചർ ഒരുക്കിയത്. ഈർച്ചപ്പൊടി, തെർമോക്കോൾ, ഉപയോഗിച്ച സ്‌കെച്ച്, പേന, ഹെയർ ബൺ, പൊട്ടുകൾ തുടങ്ങി ഉപയോഗശൂന്യമായ സാധനങ്ങൾ ചേർത്താണ് കൽ ചിൽ പാർക്കിന്റെ മിനിയേച്ചർ ഒരുക്കിയത്. നഗരസഭയുടെ വിവിധ വികസന പ്രവർത്തനങ്ങളും വിശദാശംങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് .
April 26, 2025

Leave a Reply

Your email address will not be published. Required fields are marked *