കാരാപ്പുഴ : ‘ആരോഗ്യമാണ് ലഹരി’ എന്ന സന്ദേശവുമായി കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിൽ യുവജനങ്ങളുടെ ലഹരി വിരുദ്ധ കൂട്ടായ്മ. കാരാപ്പുഴ ഇറിഗേഷൻ പദ്ധതിയുടെയും കൽപറ്റ ഫൈറ്റ് ക്ലബ്ബിൻ്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.
കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഗ്രീൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊതുജനങ്ങൾക്കായി വിവിധ മത്സരങ്ങളും നടത്തി. വെയിറ്റ് ലിഫ്റ്റിങ്, പുഷ്അപ്പ് , പുൾഅപ്പ്, ഹാങ്ങിങ് ചലഞ്ചുകളും അമേച്വർ ബോക്സിങ് പ്രദർശനവും നടന്നു.
ഫിറ്റ്നസ് ട്രയ്നർമാരായ ജാസിർ തുർക്കി, വൈശാഖ് ബാബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സി എം സനൂപ്, അനന്തു ബാലചന്ദ്രൻ, ലഹൻ മുഹമ്മദ്, വിഷ്ണുജിത്ത്, അഖിൽ അരവിന്ദ് എന്നിവർ സമ്മാന വിതരണം നടത്തി.
കാരാപ്പുഴയിൽ ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി
