മാനന്തവാടി: നന്മ ജീവകാരുണ്യ കൂട്ടായ്മയും, യുവരാജ് സിംഗ്ഫൗണ്ടേഷനും ചേർന്ന് സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ്സംഘടിപ്പിച്ചു.നന്മ ജീവകാരുണ്യ കൂട്ടായ്മ സെക്രട്ടറിമുസമ്മിൽ സ്വാഗതം പറഞ്ഞു.തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന കെ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്തനാർബുദ സ്ക്രീനിങ്ങിന് വിധേയമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചുകൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട്നന്മ ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് ഷംസുദ്ദീൻ,ഹാഷിം എ.സി,കുഞ്ഞബ്ദുള്ളകോറോം,യുവരാജ് ഫൗണ്ടേഷൻ ഡോ: നിവേദിത,ഡോ: ശ്രീലാൽ,ജമി. എം,ആശാവാണി എന്നിവർ സംസാരിച്ചു.നന്മ ജീവകാരുണ്യ ട്രഷറർ നവാസ്.വി നന്ദി പറഞ്ഞു.
