വെങ്ങപ്പള്ളി ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

വെങ്ങപ്പള്ളി: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി സർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ സർവെ വെങ്ങപ്പള്ളി വില്ലേജിലും ആരംഭിക്കുന്നതിൻ്റെ ഭാഗമായി പുഴമുടിയിൽ ആരംഭിക്കുന്ന ക്യാമ്പ് ഓഫീസ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രേണുക ഉദ്ഘാടനം ചെയ്തു. എല്ലാവരുടെയും രേഖകൾ ഹാജരാക്കിയും വസ്തുവിൻ്റെ അതിർത്തികൾ വ്യക്തത വരുത്തി സർവയർ മാർക്ക് കാണിച്ചു കൊടുത്തു കൊണ്ട് ഡിജിറ്റൽ സർവെ ജോലികളുമായി സഹകരിക്കണമെന്ന് ഡിജിറ്റൽ സർവെ അസി. ഡയറക്ടർ കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. വൈസ് പ്രസിഡണ്ട് പി.എം. നാസർ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ വാർഡ് മെമ്പർമാരായ ദീപാരാജൻ, ശ്രീജ ജയപ്രകാശ്, പുഷ്പ, വി.കെ. ശിവദാസൻ, രാമൻ കെ.പി, അവർ പി.കെ, അനിത, ടെക്നിക്കൽ അസിസ്റ്റൻ്റ് രാധാമണി, വില്ലേജ് ഓഫീസർ നിഷ , രാജേന്ദ്രൻ,എന്നിവർ സംസാരിച്ചു. റീസർവെ സൂപ്രണ്ട്, മുഹമ്മദ് ഷെരീഫ് സ്വാഗതവും, വെങ്ങപ്പള്ളി ഡിജിറ്റൽ സർവെ ചാർജ്ജ് ഓഫീസർ പ്രമോദ്. കെ.കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *