കെല്ലൂർ:1969 ൽ സ്ഥാപിതമായ
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നല്ലൂർനാട് ഗവ.യു.പി.സ്കൂളിൽ
ഇനി മുതൽ സൈക്കിൾ ക്ലബ്ബും.
വിദ്യാർത്ഥികൾക്ക് ആരോഗ്യ സന്ദേശവും- വ്യായാമ പ്രാധാന്യവും തിരിച്ചറിയാവാൻ രൂപീകരിക്കുന്ന സൈക്കിൾ ക്ലബ്ബിലേക്ക് സൈക്കിൾ വേണമെന്നകാര്യം ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പാണിയോട് ഹെഡ്മിസ്ട്രസ് ബെറ്റ്സി ടീച്ചർ സൂചിപ്പിച്ച മുറക്കാണ് സൈക്കിളുമായി മെമ്പർ എത്തിയത്. ഗോത്രവിദ്യാർത്ഥികളടക്കം പഠിക്കുന്ന ഗ്രാമീണ ചുറ്റുപാടിലുള്ള വിദ്യാലയമാണിത്.രൂപീകരിക്കാൻ പോവുന്ന ക്ലബ്ബിലേക്ക് ആദ്യ സൈക്കിൾ സമ്മാനിച്ച മെമ്പറോട് അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം രേഖപെടുത്തി.
