മുട്ടിൽ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. മുട്ടിൽ വെറ്ററിനറി ഡിസ്പെൻസറിയിൽ പദ്ധതിയുടെ ആറാംഘട്ട ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി കെ രമാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര നാഥ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സജി ജോസഫ്, മുട്ടിൽ ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ. ക്രിസ്റ്റീന പൗലോസ്, മൃഗസംരക്ഷണ വകുപ്പ്ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു
