വിദ്വേഷ രാഷ്ട്രീയത്തെ സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കുക: വെൽ ഫെയർ പാർട്ടി.

കൽപ്പറ്റ: രാജ്യത്ത് അപകടകരാംവിധം പടർന്നുകൊണ്ടിരിക്കുന്ന വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയത്തെ മുഴുവൻ മനുഷ്യരെയും ചേർത്തു നിർത്തുന്ന സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശംസീർ ഇബ്രഹിം പറഞ്ഞു. കൽപ്പറ്റയിൽ വെൽഫെയർ പാർട്ടി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ് പരിവാർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വംശീയതയെ മറികടന്ന് രാജ്യത്ത് ഒരുമിച്ച് നിർത്താൻ മതനിരപേക്ഷ ജനാധിപത്യ ചേരി ക്രിയാത്മകമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള യാത്ര വിജയിപ്പിക്കാനും തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നേതൃ സംഗമം സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡൻ്റ് ഫൈസൽ പി എച്ച് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കമ്മറ്റിയംഗം നാസർ കീഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് ബിനു.വി.കെ സമാപനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇബ്രാഹിം അമ്പലവയൽ സ്വാഗതവും ഷൈജു നിഷ നന്ദിയും പറഞ്ഞു. ഹിഷാം കൽപ്പറ്റ, സൈദ് കുടുവ, വി.മുഹമ്മദ് ശരീഫ്, സക്കീർ ഹുസൈൻ മീനങ്ങാടി, സാദിഖ് അലി ബത്തേരി, പി. അബ്ദുറഹിമാൻ, ഖാലിദ് പനമരം,ഷമീമ മാനന്തവാടി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *