അബ്ദുൽ ബാസിത്ത് ഗസ്സാലിക്ക് ഡോക്ടറേറ്റ്

കൽപറ്റ: വയനാട് കുഞ്ഞോം സ്വദേശി അബ്ദുൽ ബാസിത്ത് ഗസ്സാലിക്ക് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. പ്രകൃതി ദുരന്തങ്ങളുടെ പ്രതിനിധീകരണം അറബി മലയാള സാഹിത്യത്തിൽ : ഇരുപതാം നൂറ്റാണ്ടിലെ രചനകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഗവേഷണം.
ഇമാം ഗസ്സാലി അക്കാദമിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അബ്ദുൽ ബാസിത്ത് അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. റിസർച്ച് ഫെല്ലോഷിപ്പോടു കൂടിയാണ് ഗവേഷണം പൂർത്തിയാക്കിയത്. ഡോ.മിലിന്ദ് ഏക്നാഥ് അവദിൻ്റെ കീഴിലായിരുന്നു ഗവേഷണ പഠനം.

ഇരുപതാം നൂറ്റാണ്ടുകളിൽ പ്രചാരം നേടിയ മാല-മൗലിദ് തുടങ്ങിയ അറബി മലയാളം സാഹിത്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന, പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള പഠനം സാഹിത്യ ശാഖയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണെന്നും വലിയ രീതിയിൽ തുടർ പഠനങ്ങൾ ആവശ്യമുള്ളതാണെന്നും പരിശോധകർ വിലയിരുത്തി. 1909, 1924, 1961 എന്നീ വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ കുറിച്ച് വ്യാപകമായി രചിക്കപ്പെട്ട അറബി മലയാളം പാട്ടുകൾ ഗവേഷണ പഠനത്തിന്റെ ഭാഗമായി ഇംഗ്ലിഷിലേക്ക് വിവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. കുഞ്ഞോം പരേതനായ കല്ലേരി ആലിയുടെയും പാത്തുവിൻ്റെയും മകനാണ്. മുൻഷീറയാണ് ഭാര്യ. നൂഹ് സിദാൻ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *