കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിനുള്ള സംസ്ഥാന അവാർഡിന് അർഹനായ ശ്രീ മാർട്ടിൻ എൻ പി

മാനന്തവാടി: കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിനുള്ള സംസ്ഥാന അവാർഡിന് അർഹനായ ശ്രീ മാർട്ടിൻ എൻ പി ( പ്രിൻസിപ്പൽ, ഫാ. ജി.കെ എം ഹയർ സെക്കണ്ടറി സ്കൂൾ , കണിയാരം, വയനാട് ).
കേരള ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ ( KHSPA)
ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിനുള്ള സംസ്ഥാന അവാർഡിന് അർഹനായ
ശ്രീ മാർട്ടിൻ എൻ പി ( പ്രിൻസിപ്പൽ,
ഫാ. ജി.കെ എം ഹയർ സെക്കണ്ടറി സ്കൂൾ , കണിയാരം, വയനാട് ). വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.
1998-ൽ മാനന്തവാടി രൂപതയുടെ കീഴിലുള്ള പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിഭാഗം ഫിസിക്സ് അധ്യാപകനായി സർവ്വീസിൽ പ്രവേശിച്ചു . 2011-ൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പലായി പ്രമോഷൻ ലഭിച്ചു.
കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കണ്ടറി സ്കൂൾ, കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവടങ്ങളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ബീന എം എസ് ആണ് ഭാര്യ.
ബിടെക് വിദ്യാർത്ഥികളായ അർജുൻ, അഞ്ജലി എന്നിവർ മക്കളാണ്

Leave a Reply

Your email address will not be published. Required fields are marked *