മരപ്പണിക്കാരുടെ സംസ്ഥാനജാഥക്ക് വയനാട്ടിൽ ഉജ്ജ്വല തുടക്കം

പടിഞ്ഞാറത്തറ:
വുഡ് ക്രാഫ്റ്റ് ഓണേർസ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള(ഡബ്ലൂ.ഒ.കെ)യുടെ നേതൃത്വത്തിൽ നടത്തുന്ന
തൊഴിൽസംരക്ഷണ
സംസ്ഥാന ജാഥ പടിഞ്ഞാറത്തറയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റും
ജാഥ ക്യാപ്റ്റനുമായ സ്നേഹരാജ് കക്കോടി പതാക ഏറ്റുവാങ്ങി.
ചരിത്രാതീതകാലം തൊട്ടേ കുടിലിലും കൊട്ടാരത്തിലും തൻ്റെ കരവിരുത് കൊണ്ടും തൊഴിലിലെ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഭാഗം ആണ് ഗ്രാമീണ എൻജിനീയർമാർ എന്നറിയപ്പെട്ടിരുന്ന മരപ്പണിക്കാർ (കാർപെൻ്ററി ) കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് നൂതനമായ പരിഷ്‌കാരങ്ങൾ വരുത്തി തൊഴിലിനെ നവീകരിച്ച് ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് തൊഴിൽ ചെയ്യുന്ന അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തരാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ഡബ്ലൂ. ഒ. കെ യുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
സലാം ഭാവന അധ്യക്ഷത വഹിച്ചു.രഞ്ജിത് മാനിയിൽ, ദിനേശൻ ആചാര്യ,ഭരതൻ പുത്തൂർവട്ടം,ഗിരീഷ് കൽപ്പറ്റ,യൂസുഫ് പുതുപ്പടി,അജയൻ ചീക്കിലോട്,മുരളിധരൻ കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *