കല്പറ്റ: തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്നവശ്യപ്പെട്ട് കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെഎൽഇഒ) സംസ്ഥാന സമിതി നടത്തുന്ന തദ്ദേശ ജീവന സംരക്ഷണ യാത്രയ്ക്ക് കല്പറ്റയിൽ സ്വീകരണം നൽകി. സിവിൽസ്റ്റേഷനു മുമ്പിൽ നൽകിയ സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെഎൽഇഒ ജില്ലാ പ്രസിഡന്റ് വി.സി. മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാകേഷ് തെക്കേടത്ത്, ട്രഷറർ വി.വി. വിജിൽ, ജാഥാക്യാപ്റ്റനും കെഎൽഇഒ സംസ്ഥാന പ്രസിഡന്റുമായ നൈറ്റോ ബേബി, സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ സ്റ്റീഫൻ, രക്ഷാധികാരി അബ്ദുള്ള വട്ടക്കുടി, തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ജ്യോതികുമാർ തുടങ്ങിയവർ സംസാരിച്ചു.
കെഎൽഇഒ യാത്രയ്ക്ക് സ്വീകരണം നൽകി
