സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

കെല്ലൂർ:കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതിയുടെ കെല്ലൂർ ഗവ. എൽ.പി സ്കൂ‌ൾ തല സമിതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. ബി അനിൽ കുമാർ, എസ്.ആർ.ജി.കൺവീനർ ജോയ്സി മരിയ, സീനിയർ അസിസ്റ്റൻറ് പ്രെസി പിൻ്റോ ,പി.ടി.എ.പ്രസിഡൻ്റ് ഷമീർ ടി, എസ്.എം.സി.ചെയർമാൻ അബ്ദുള്ള എം , എം.പി.ടി.എ.പ്രസിഡൻറ് ഫർസാന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *