കൽപ്പറ്റ : എസ്എഫ്ഐ ജില്ലാ കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി എം എസ് ആദർശിനെയും സെക്രട്ടറിയായി സാന്ദ്ര രവീന്ദ്രനെയും തെരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരി അധ്യക്ഷയായി. സാന്ദ്ര രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിബിൻരാജ്, അഡ്വ. പി അക്ഷര, സെക്രട്ടറിയറ്റ് അംഗം ടി ബി അഖില എന്നിവർ സംസാരിച്ചു.
മറ്റുഭാരവാഹികൾ: അപർണ ഗൗരി, കെ എസ് മുഹമ്മദ് ഷിയാസ്, ഇ എ സായന്ത്(ജോയിന്റ് സെക്രട്ടറിമാർ), അഥീന ഫ്രാൻസിസ്, സി ആർ വിഷ്ണു, അക്ഷയ് പ്രകാശ്(വൈസ് പ്രസിഡന്റുമാർ), കെ പി അഭിജിത്, മുഹമ്മദ് ഷിബിലി, സച്ചു ഷാജി(സെക്രട്ടറിയറ്റ് അംഗങ്ങൾ). 35 അംഗ ജില്ലാ കമ്മിറ്റിയെയും കൺവൻഷൻ തെരഞ്ഞെടുത്തു.
എസ്എഫ്ഐ ജില്ലാ കൺവൻഷൻ എം എസ് ആദർശ് പ്രസിഡന്റ്, സാന്ദ്ര രവീന്ദ്രൻ സെക്രട്ടറി
