കാട്ടിക്കുളം: നവകേരളത്തിനായി ഇടത് സർക്കാർ, വയനാടിനെ അവഗണിച്ച് കേന്ദ്ര സർക്കാർ, ജനങ്ങളെ വഞ്ചിച്ച് യു.ഡി.എഫ് എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.പി.ഐ (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 18 മുതൽ 27 വരെ നടത്തുന്ന കാൽനടജാഥ “വയനാട് മാർച്ച്” കട്ടിക്കുളത്ത് വെച്ച് ജാഥ ക്യാപ്റ്റൻ കെ റഫീഖിന് പതാക കൈമാറി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി എത്തിയ ശേഷം നടന്ന ഉദ്ഘാടന പൊതുയോഗത്തിൽ സി കെ ശങ്കരൻ സ്വാഗതം പറഞ്ഞു. പി വി ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജാഥ ക്യാപ്റ്റൻ കെ റഫീഖ്, മാനേജർ പി കെ സുരേഷ്, വൈസ് ക്യാപ്റ്റൻ ബീന വിജയൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ വി വി ബേബി, പി വി സഹദേവൻ, എ എൻ പ്രഭാകരൻ, എം മധു, പി ഗഗാറിൻ, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. യോഗത്തിന് സി കെ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
സി.പി.ഐ (എം) വയനാട് മാർച്ചിന് തുടക്കം കുറിച്ചു
