പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വയോധികർക്കും വയനാട് ജില്ലാ പോലീസിന്റെ കൈത്താങ്ങ്. അരിക്കളം ഉന്നതി കമ്യൂണിറ്റി ഹാളിൽ വെച്ച് എസ്.ആർ.ഇ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും പഠനോപകരണങ്ങളും ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ ഡി വൈ.എസ്.പി പി.എൽ. ഷൈജു നിർവഹിച്ചു. പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ അജീഷ്, സി.പി.ഒ അഖിലേഷ്, എസ്.സി.പി.ഒ ടി.എം. രമേശൻ, പ്രമോട്ടർമാരായ അനൂപ്, പുഷ്പ, പവിത്ര എന്നിവർ സംസാരിച്ചു. അരിക്കളം, പെരിങ്ങോട്ട്കുന്ന്, കൂവളത്തോട് ഉന്നതികളിലായി ഏകദേശം 150-ൽ കൂടുതൽ ആളുകൾ പങ്കെടുത്തു.
