മാനന്തവാടി :എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കരിദിനത്തിൻ്റെ ഭാഗമായി പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. യോഗം കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ് എം സി സെബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻഎൻ കെ വർഗ്ഗിസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് ഭാരവാഹികളായപടയൻ മുഹമ്മദ്,ജോസഫ് കളപ്പുരഅഡ്വ. ജവഹർ,സി കുഞ്ഞബ്ദുള്ള, കോൺഗ്രസ് ബ്ലോക്ക്പ്രസിഡൻ്റ്മാരായ എ എം നിഷാന്ത്, ജീൽസൺ തുപ്പുംകര, ഡി സി സി സെക്രട്ടറിമാരായ പി വി.ജോർജ്ജ്, എം ജി ബിജു, എച്ച് ബി പ്രദീപ് മാസ്റ്റർ,കമ്മന മോഹനൻ, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട് , കോൺഗ്രസ് നേതാക്കൻന്മാരായവിനോദ് തോട്ടത്തിൽ, ജേക്കബ്സെബാസ്റ്റിൻ,സി കെ രത്നവല്ലി, സുനിൽ ആലുങ്കൽ, ഷിബു ജോർജ്ജ്, ഉഷ വിജയൻ, ബെന്നി അരിഞ്ചേർമല, ജോസ് പാറയ്ക്കൽ, ജോയ്സി ഷാജി, ജോഷി വാണാക്കുടി, ജോസ് നിലമ്പനാട്ട്, ടോമി വാളാട്, ലൈജി തോമസ് എന്നിവർ നേതൃത്വം നൽകി.
