വന്യ മൃഗ സാന്നിധ്യം ; അധികൃതർ നിസംഗത വെടിയണം: എസ്‌ഡിപിഐ

മൂപ്പൈനാട്: പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വന്യജീവി സാന്നിധ്യം നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വന്യമൃഗങ്ങളെ പിടികൂടി നാട്ടുകാർക്ക് സുരക്ഷ ഒരുക്കാൻ തയ്യാറാകാത്ത സർക്കാറും,വനം വകുപ്പും, ആവശ്യമായ ഇടപെടൽ നടത്താത്ത ജനപ്രതിനിധികളും നിസംഗത വെടിയണമെന്ന് എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

ദിനേനെയെന്നോണം റിപ്പൺ കടച്ചികുന്ന്, വാളത്തൂർ, അരമംഗലം ചാൽ,ആനടിക്കാപ്പ് പുതുക്കാട് അടക്കം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുലി,കടുവ, കാട്ടുപോത്ത് തുടങ്ങിയവയെ നാട്ടുകാർ നേരിൽ കണ്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാളത്തൂർ ആനടിക്കാപ്പ് വഴിയിൽ പട്ടാപകൽ പുലി ഇറങ്ങി നടക്കുന്നതിൻ്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞതും രണ്ട് മാസം മുൻപ് ജനം തിങ്ങിപ്പാർക്കുന്ന വാളത്തൂരിൻ്റെ മറ്റൊരു ഭാഗത്ത് നിന്ന് വീട്ടുകാർ നേരിട്ട് പുലിയെ മൊബൈൽ ക്യാമറയിൽ പകർത്തിയതുമെല്ലാം നാട്ടുകാരെ വല്ലാതെ ഭയത്തിലാക്കിയിരിക്കുക യാണ്. ഈ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണവും കൂടിവരികയാണ്.
ജനത്തിന് നേരെ ആക്രമണം നടന്നാൽ മാത്രമേ സർക്കാറും ബന്ധപ്പെട്ടവരും ഉണരൂ എന്ന വാശി മാറ്റി വെച്ച് വന്യമൃഗങ്ങളെ പിടികൂടാനുള്ള മാർഗ്ഗം സ്വീകരിച്ച് ജനങ്ങളുടേയും ജനങ്ങളുടെ ഉപജീവന മാർഗ്ഗമായ നാൽക്കാലികളുടേയും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി രംഗത്ത് വരുമെന്ന് യോഗം മുന്നറീയ്പ്പ് നൽകി. യോഗത്തിൽ എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡൻറ് അസീസ് വരിക്കോടൻ അദ്ധ്യക്ഷത വഹിച്ചു.അയ്യൂബ് ബാവ നെടുങ്കരണ,റൈഹാനത്ത് തിരപുരം,ഇമ്മാനുവൽ പുതിയ പാടി,നൗഫൽ പി.ടി, ജാഫർ വി. സൈനുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *