ചുണ്ടേൽ: വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഓട്ടോ പെർമിറ്റ് വിതരണം പൂർത്തീകരിച്ചു. സംയുക്ത ട്രേഡ് യൂണിയൻ വൈത്തിരി പഞ്ചായത്തുമായി ‘ സഹകരിച്ചാണ് പത്ത് വർഷത്തിലധികമായി മുടങ്ങിക്കിടന്ന ഓട്ടോ പെർമിറ്റ് പുതുക്കൽ സാധ്യമാക്കിയത്. ഇതിനു മുൻകൈയെടുത്ത വൈത്തിരി ‘പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷിനെയും, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെയും സംയുക്ത ട്രേഡ് യൂണിയൻ അഭിനന്ദിച്ചു . ജയിംസ് എം.ജെ, ഗഫൂർ സി.പി, ഷാജി പോൾ, ഓജസ് ദേവസി, സലിം, രാജേഷ് പി.ജെ, മജീദ്, രജീഷ്, അർജുൻ പ്രസംഗിച്ചു.
വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഓട്ടോ പെർമിറ്റ് പുന:സ്ഥാപിച്ചു
