എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ.

കൽപ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ. പിണങ്ങോട്, കനിയിൽപടിയിൽ വെച്ചാണ് നാല് യുവാക്കളെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തത്. 0.23 ഗ്രാം എം.ഡി.എം.എയുമായി പിണങ്ങോട്, പള്ളിമാലിൻ വീട്ടിൽ, മുഹമ്മദ് സഫ്വാൻ(30), കഞ്ചാവ് നിറച്ച സിഗരറ്റുമായി വെങ്ങപ്പള്ളി പനന്തറ വീട്ടിൽ, അബ്ദുൽ സമദ്(29), പിണങ്ങോട്, പള്ളിയാൽ വീട്ടിൽ, അജ്മൽ നിസാം(30), പിണങ്ങോട്, പീച്ചൻവീടൻ വീട്ടിൽ പി.വി. റിജു മിലാൻ(30) എന്നിവരെയാണ് പിടികൂടിയത്. 22.05.2025 രാത്രിയോടെയായിരുന്നു ഇവരെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *