വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. ദൗത്യത്തിൽ 666 വൈത്തിരി ഫുട്ബോൾ ക്ലബും പങ്കാളികളായി. ഈ മാസം ആദ്യ വാരത്തിൽ വയനാട് ജില്ലാ പോലീസ് ലഹരിക്കെതിരെ സംഘടിപ്പിച്ച ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്‌ബോള്‍ കാര്‍ണിവലില്‍ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു 666 വൈത്തിരി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലാ പൊലീസിനൊപ്പമുണ്ടാവുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
23.05.2025 തീയതി പുലര്‍ച്ചെയാണ് ചുണ്ടേല്‍, വെള്ളംകൊല്ലിയില്‍ വെച്ച് സായൂജ് പിടിയിലാകുന്നത്. മുൻപും എൻ.ഡി.പി.എസ് കേസിൽ പിടിയിലായിട്ടുള്ള സായൂജിന്റെ പക്കൽ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായി പരിശോധന നടത്തിയത്. പോലീസും ക്ലബ്ബ് അംഗങ്ങളും പല വഴികളായി പിരിഞ്ഞ് അന്വേഷണം നടത്തി. ഒടുവിൽ 23.05.2025 തീയതി പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. 4.80 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. 2023 നവംബറിൽ താമരശ്ശേരി പോലീസ് രെജിസ്റ്റർ ചെയ്ത ലഹരി കേസിലെ പ്രതിയാണ് സായൂജ്. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സി.ആര്‍. അനില്‍കുമാര്‍, എസ്.ഐ എം. സൗജല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ അബ്ദുള്ള മുബാറക്, സി.പി.ഒ അനൂപ് വേലായുധന്‍, എം. സന്തോഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
