വയനാട് പോലീസിന്റെ ഉന്നതി സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. മാനന്തവാടി പഞ്ചാരക്കൊല്ലി, കോളിമൂല ഉന്നതിയിൽ നടത്തിയ പരിപാടി വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. അഞ്ച് പേർക്ക് വീൽചെയറുകളും, ഇരുപതോളം വിദ്യാർഥികൾക്ക് പി.എസ്.സി കിറ്റുകളും, 20 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, അഞ്ച് പേർക്ക് കമ്പളി പുതപ്പുകളും വിതരണം ചെയ്തു . മാനന്തവാടി മുനിസിപ്പാലിറ്റി സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെർമാൻ പാത്തുമ്മ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റ്യൻ, ജനമൈത്രി വയനാട് ജില്ലാ അസ്സിസ്റ്റൻറ്റ് കോഡിനേറ്റർ കെ.എം. ശശിധരൻ, മാനന്തവാടി സബ് ഇൻസ് പെക്ടർ പവനൻ, മാനന്തവാടി ജനമൈത്രി സി ആർ ഒ കെ.എൻ. സുനിൽകുമാർ, ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത്, ലിജോ, അഭിലാഷ്, സുധീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *