എംപി വീരേന്ദ്രകുമാർ സ്മാരകസ്തൂപത്തിൽ ജനതാദൾ എസ് പുഷ്പാർച്ചന നടത്തി

 

കൽപ്പറ്റ:
സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാറിന്റെ അഞ്ചാം ചരമവാർഷിക ദിനാചരണത്തിന്റ ഭാഗമായി പുളിയാർമലയിലെ എം.പി.വി സ്മാരക സ്തൂപത്തിൽ ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ
പുഷ്പാർച്ചന നടത്തുകയും അനുസ്മരണ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു.
ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജമാലുദ്ദീൻ പി. കെ അധ്യക്ഷത വഹിച്ചു.
ഉമറലി സി.എച്ച്‌, നിഖിൽ രാജ്, അനൂപ് കെ തുടങ്ങിയവർ സംസാരിച്ചു.
എം.പി. വീരേന്ദ്രകുമാറിന്റെ
ആദർശങ്ങളും മൂല്യങ്ങളും സമൂഹത്തിനാകെ പുതിയ ദിശാബോധം നൽകിയെന്നും രാജ്യം പലതരം വിദ്വേഷവും വിയോജിപ്പും അനുഭവിച്ച സമയത്ത് അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗവും പുതിയൊരു പാത കാണിച്ചുകൊടുത്തുവെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

വ്യക്തിജീവിതത്തിലെന്നപോലെ പൊതുജീവിതത്തിലും വിശുദ്ധിക്ക് എം.പി വീരേന്ദ്രകുമാർ വലിയ പ്രാധാന്യം നൽകിയിരുന്നു.
പുതിയ തലമുറ കഴിയുന്നത്ര അദ്ദേഹത്തെ വായിക്കാനും ആദർശങ്ങൾ ഉൾക്കൊള്ളാനും ശ്രമിക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

സമാധാനപരമായ സഹവർത്തിത്വത്തിനും വിവേചനമില്ലായ്മയ്ക്കും ബഹുസ്വരതയ്ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത വക്താവായിരുന്നു എം.പി.വിയെന്നും ജുനൈദ് കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *