മൂപ്പൈനാട്: പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് ഹൈസ്ക്കൂളായ റിപ്പൺ ഗവൺമെൻ്റ് ഹൈസ്കൂളിൻ്റെ മുറ്റവും പരിസരവും ഇന്റർ ലോക്ക് ചെയ്യാത്തതിനാൽ സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾ ചെളിക്കുണ്ട് താണ്ടേണ്ടി വരുമെന്നും ഇന്റർലോക്ക് ചെയ്യുന്നതിനാവശ്യമായ അടിയന്തര നടപടി അധികൃതർ കൈകൊള്ളണമെന്നും എസ്‌ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് കെ. ആവശ്യപ്പെട്ടു.
ഇന്റർലോക്ക് ചെയ്യുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിട്ടും കൃത്യസമയത്ത് ഉപയോഗപെടുത്താത്തതിനാലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചെളിക്കുണ്ട് താണ്ടേണ്ട അവസ്ഥയിലെത്തിയത് .നാല് മാസമായി പ്രവർത്തനം ആരംഭിച്ചിട്ടും സ്കൂൾ തുറക്കാൻ
ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോയും പ്രവർത്തനം പൂർത്തീകരിക്കാൻ കഴിയാത്തത് അധികാരികളുടെ ഉത്തരവാദിത്വക്കുറവ് മൂലം മാത്രമാണ്.
പത്ത് വർഷത്തോളമായി എസ് എസ് എൽ സി ക്ക് നൂറ് ശതമാനം വിജയമടക്കം എൽ.എസ് എസ്സും, യു എസ് എസ്സും എൻ എം എസ്സും ഒക്കെ നേടുന്ന വയനാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് റിപ്പൺ സ്കൂൾ എന്നതിൽ സംശയമില്ല. എന്നാൽ വിദ്യാർത്ഥികളെ ചെളിക്കുണ്ട് താണ്ടിപ്പിക്കുന്ന അധികൃതരുടെ അനാസ്ഥ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല.
അതിനാൽ തന്നെ എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാവണമെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു
