അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമ്പലവയൽ കുടുംബാരാഗ്യ കേന്ദ്രത്തിൽ വെച്ച് അലോപ്പതി, ആയൂർവ്വേദ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: കെ പി സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ. ഷമീർ ഉദ്ഘാടനം ചെയ്തു. ഡോ: നിഖില ചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കണ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു സ്വാഗതവും വി ഇ ഓ ഫിലോമിന നന്ദിയും പറഞ്ഞു.
