അമ്പലവയൽ ആയുർവേദ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് സെർട്ടിഫിക്കേഷൻ

 

അമ്പലവയൽ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‍പെന്‍സറിക്ക് ദേശീയ അംഗീകാരം ലഭിച്ചു. മേയ് 28 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിന്റെ പക്കൽ നിന്ന് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് മെഡിക്കൽ ഓഫീസർ ഡോ. നിഖിലാ ചന്ദ്രൻ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) നിർദേശിക്കുന്ന നിർദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തിയ ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ. എ. ബി. എച്ച് അംഗീകാരം ലഭിക്കുക.

നാഷണൽ ആയുഷ് മിഷന്റെയും അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയതിലൂടെ ആണ് സ്ഥാപനത്തെ തേടി അംഗീകാരം എത്തിയത്. ദിനംപ്രതി നിരവധി രോഗികൾ ആയുർവേദ ചികിത്സ നേടുന്ന സ്ഥാപനത്തിൽ സൗജന്യ യോഗ പരിശീലനവും ഉണ്ട്

അമ്പലവയൽ പഞ്ചായത്ത് ഭരണ സമിതി, മറ്റു ജനപ്രതിനിധികൾ പൊതുജനങ്ങൾ ഇവരുടെ സഹകരണത്തോടെ മെഡിക്കൽ ഓഫീസർ ഡോ നിഖിലാ ചന്ദ്രന്റെ നേതൃത്വത്തിൽ, ഡിസ്പെൻസറി സ്റ്റാഫുകളായ അനഘമണിരാജ്, ബീന എൻ കെ , ആനീസ് വി.എ പ്രീത. പി.പി ടിനോ പത്രോസ് എന്നിവരുടെ ചിട്ടയായ ശ്രമം ഫലം കണ്ടു.
ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോക്ടർ ഹരിതാ ജയരാജിന്റെയും നേതൃത്വത്തിൽ ഒരു സംഘം ഡോക്ടേഴ്സും വഴികാട്ടികളായി പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *