തിരുനെല്ലി : പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം തിരുനെല്ലി ഡി.സി.എം യു.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.വി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.ആർ നിഷ അദ്ധ്യഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള ജില്ല പ്രോഗ്രാം ഓഫീസർ എൻ.ജെ ജോൺ, ഹെഡ്മിസ്ട്രസ് സിസ്റ്റർ നവ്യ SABS ,ബി.ആർ.സി പ്രതിനിധി അശ്വതി, പി.ടി.എ പ്രസിഡൻ്റ് ദിനേശ് കോട്ടിയൂർ,സീനിയർ അസിസ്ൻ്ററ്റ് സിസ്റ്റർ തെരസ് മാത്യു SABS , മദർ പി.ടി.എ പ്രസിഡൻ്റ് ജെസ്ന അരണപ്പാറ, വിദ്യാർത്ഥി പ്രതിനിധികളായ നവീൻ വിനോദ്, അമ്ന ഫാത്തിമ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചുകൊണ്ട് സ്കിറ്റ് അവതരിപ്പിക്കുകയും വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പാഠപുസ്തക വിതരണവും ഫോട്ടോ പോയിൻ്റും പരിപാടിയെ ആകർഷകമാക്കി.
തിരുനെല്ലി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഡി.സി.എം യു.പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.
