ബോക്സിങ് രംഗത്തെ വ്യാജന്മാരുടെ ചതികളിൽ വീഴരുത്; കയികതാരങ്ങൾക്ക് മുന്നറിയിപ്പുമായി കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ

കൽപ്പറ്റ: ബോക്സിങ് രംഗത്തെ വ്യാജന്മാരുടെ ചതികളിൽ ബോക്സിങ് കായികതാരങ്ങൾ കുടുങ്ങിപ്പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ (KSABA) അഭ്യർത്ഥിച്ചു. അസോസിയേഷന്റെ പേരിൽ വ്യാജരേഖ ചമച്ചതിന് പോലീസ് കേസെടുത്ത വൈത്തിരി സ്വദേശി, ഇല്ലാത്ത സെലക്ഷൻ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന ജൂൺ 3 തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ വെച്ച് സെലക്ഷൻ നടത്തുമെന്നും പേര് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് പത്രവാർത്ത നൽകിയത് അസോസിയേഷൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, ജൂൺ 9, 10 തീയതികളിൽ തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 2009, 2010 വർഷങ്ങളിൽ ജനിച്ച ആർക്കും നേരിട്ട് പങ്കെടുക്കാവുന്നതാണ്. വയനാട് ജില്ലയിൽ അതിനുവേണ്ടിയുള്ള സെലക്ഷന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും KSABA വ്യക്തമാക്കി. വ്യാജമായി സെലക്ഷൻ നടത്തുന്നവർക്കെതിരെ നിലവിൽ കേസ് നിലവിലുണ്ടെന്നും, അമേച്വർ ബോക്സിങ് അസോസിയേഷനെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ബോക്സിങ് താരങ്ങൾ ജാഗ്രത പാലിക്കണമെന്നും വയനാട് ജില്ലാ പ്രസിഡണ്ട് കെ. ഉസ്മാൻ, സെക്രട്ടറി വി.സി. ദീപേഷ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *