സംഗമം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നോട്ട് ബുക്ക്‌ വിതരണം ചെയ്തു

മുട്ടിൽ : സംഗമം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അറുപതിൽപ്പരം വിദ്യാർഥികൾക്ക് സൗജന്യമായി നോട്ട് ബുക്കുകൾ വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഗമം വൈസ് പ്രസിഡന്റ്‌ ടി അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീദേവി ബാബു മുഖ്യാഥിതി ആയിരുന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ് മുഖ്യപ്രഭാഷണം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ അംഗം രാജി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ കെ മത്തായി, വനിതാവേദി പ്രസിഡന്റ്‌ ബീഫാത്തിമ എന്നിവർ സംസാരിച്ചു. സംഗമം സെക്രട്ടറി എം ജി അനിൽകുമാർ സ്വാഗതവും, ട്രഷറർ മുഹമ്മദ്‌ കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *