മാനന്തവാടി : നഗരസഭ എല്‍ ഡി എഫ് അംഗങ്ങളുടെ ഡിവിഷനുകളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ച്, യു ഡി എഫ് അംഗങ്ങളുടെ ഡിവിഷനുകളില്‍ നല്‍കുകയാണെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലിയുടെ ചേമ്പറില്‍ കുത്തിയിരുപ്പ് സമരം നടത്തി. മുമ്പും ഇത്തരത്തില്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചിരുന്നതായും ശകതമായ പ്രതിഷേധത്തെ തുടര്‍ന്ന് തുക അനുവദിക്കുകയായിരുന്നുവെന്നും ,പദ്ധതി വിഹിതം അനുവദിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അബ്ദുല്‍ ആസിഫ് പറഞ്ഞു. വിപിന്‍ വേണുഗോപാല്‍, പാത്തുമ്മ ടീച്ചര്‍, വി ആര്‍ പ്രവീജ് ,കെ സി സുനില്‍ കുമാര്‍ നേതൃത്വം നല്‍കി
പദ്ധതി വിഹിതം വെട്ടിക്കുറച്ചു; എൽഡിഎഫ് അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി
