കൽപറ്റ: ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയും കൽപറ്റ പോലിസും സംയുക്തമായി കൽപറ്റ മുനിസിപ്പാലിറ്റിയിലെ പെരുന്തട്ട ഗവ: യുപി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമരം കാരണം അടച്ചു പൂട്ടിയ തോട്ടം മേഖലയായ പെരുന്തട്ടയിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ 119 കുട്ടികൾ ആണ്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠനോപകരങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൻ്റെ ഉദ്ഘാടനവും പഠനോപകരണവിതരണവും കൽപറ്റ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എൽ.ഷൈജു നിർവഹിച്ചു. ന്യൂ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ഹാരിസ് തന്നാണി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മാരായ സുഭാഷ്, രാജ റാണി, പി.ടി. എ പ്രസിഡൻ്റ് ബെന്നി ലൂയിസ്, മുരളി പെരുന്തട്ട, ഗിരീഷ്, സൊസൈറ്റി ഭാരവാ
ഹികളായ ലത്തീഫ് മാടായി, ബീരാൻകുട്ടി, നൗഷാദ്, സൈഫുള്ള, സാലിഫ് വെട്ടികാടൻ, സൊസൈറ്റി സെക്രട്ടറി വാസു എന്നിവർ സംസാരിച്ചു. ഇബ്രാഹിം തന്നാണി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.
