കൽപറ്റ: മലയാള സിനിമ ചരിത്രത്തിലെ അഭിനയ ചക്രവർത്തി സത്യന്റെ ഓർമകളിൽ കൈനാട്ടി പത്മപ്രഭ ഗ്രന്ഥലയം പാട്ടരുവി.
എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന പാട്ടരുവി 23-മത് ലക്കത്തിൽ കൈനാട്ടി അമൃതകൃപ ആസ്പത്രിയിലെ ഡോ. സഞ്ജീവ് വാസുദേവ് മുഖ്യാഥിതിയായി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, എസ്.സി. ജോൺ എന്നിവർ സംസാരിച്ചു.
പി.വി. രഞ്ജിത്ത്, കെ.വി. ബാബുരാജ്, ആർ. ഗോപാലകൃഷ്ണൻ, രേണുക സുജിത്ത്, യാമി സിഡ്വി,എസ്. ധനീഷ് എന്നിവർ സത്യൻ പാടി അഭിനയിച്ച ഗാനങ്ങൾ അവതരിപ്പിച്ചു.
പാട്ടരുവി ജൂലൈയിലെ ആദ്യ ഞായറാഴ്ച രണ്ടു വർഷം പൂർത്തിയാക്കുകയാണ്. അന്ന് മൂന്നു മണിക്ക് പരിപാടികൾ ആരംഭിക്കും. കഴിഞ്ഞ 23 പാട്ടരുവിയിൽ ഗാനങ്ങൾ അവതരിപ്പിച്ചവർക്ക് പാടാൻ അവസരമുണ്ടാകും. പാട്ടുകൾ ഗായകർക്കു തന്നെ തിരഞ്ഞെടുക്കാം
