ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനക്ക് അവശതകളുണ്ട് :വനം വകുപ്പ്

തലപ്പുഴ: ചിറക്കരയിലെ ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനക്ക് പ്രായത്തിന്റെതായ അവശതകളുണ്ടെന്നും, തീറ്റ കുറവാണെന്നും വനംവകുപ്പ്. കഴിഞ്ഞ മാർച്ച് മുതൽ ഈ ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഒരാഴ്ചക്കിടയിൽ മൂന്ന് തവണയാണ് ചിറക്കരയിലെ ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും കാട്ടാനയെത്തിയത്. മൂന്ന് തവണയും വനംവകുപ്പും നാട്ടുകാരും ചേർന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. കാട്ടാനക്ക് മുഖത്തും മറ്റും പരിക്കുകളുണ്ടെന്ന് നാട്ടുകാർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കാട്ടാനക്ക് പ്രായത്തിന്റേതായ അവശതകളുണ്ടെന്നും, മാർച്ച് മുതൽക്കേ കാട്ടാന വനംവകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മുൻ വർഷങ്ങളിലൊക്കെ ഇതേ കാട്ടാന ചിറക്കരയിലെ ജനവാസ മേഖലയിൽ എത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *