ഭൂമിയുടെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം: ഒ.ആർ മന്ത്രി കേളു

മാനന്തവാടി : ഭൂമിയുടെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് കേരളപട്ടിക ജാതി-പട്ടിക വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തില്‍ ജൂണ്‍ ഒന്നു മുതല്‍ പത്ത് വരെ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ദിന ക്യാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി മെഡിക്കല്‍ കോളജില്‍ വൃക്ഷ ത്തൈ നട്ടുകൊണ്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കുന്നത് ഭാവി തലമുറയുടെ നിലനില്‍പ്പിനു കൂടി ആവശ്യമാണ്. എസ് വൈ എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിസ്ഥിതിദിന പരിസ്ഥിതിദിന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പുതിയകാലത്ത് ഏറെ ശ്ലാകനീയമാണെന്നും അദ്ദേഹം പറഞ്ഞു.വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, വീടുകള്‍ കേന്ദ്രീകരിച്ച് അടുക്കളത്തോട്ടം എന്നിവ എസ് വൈ എസ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടത്തും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. മൃദുലാല്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ എസ് മുഹമ്മദ് സഖാഫി, മൊയ്തീന്‍കുട്ടി സഖാഫി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ലത്തീഫ് കാക്കവയല്‍ സ്വാഗതവും ടി എം ഷമീര്‍ നന്ദിയും പറഞ്ഞു. ഫള്‌ലുല്‍ ആബിദ് , ലത്തീഫ് അഹ്‌സനി, റഫീഖ് കുപ്പാടിത്തറ, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അലി വാരാമ്പറ്റ, ജാസിര്‍ സുല്‍ത്താനി, സജീര്‍ പാണ്ടിക്കടവ്, ജലീല്‍ മുസ്ലിയാര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *