മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ നടത്തി

വെണ്ണിയോട്: തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ നടത്തി . കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ വിവിധ മേഖലകളിൽ നിന്നു ലഭ്യമായതും നടപ്പിലാക്കിയതുമായ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. അഡ്വ ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ മുഖ്യപ്ര ഭാഷണം നടത്തി. കെ പി സി സി മെമ്പർ പി പി ആലി, അഡ്വ. എം വേണുഗോപാൽ, എം.ജി ബിജു, പി കെ അബ്ദുറഹ്മാൻ ,പി ശോഭനകുമാരി, പോൾസൺ കൂവക്കൽ, പി പിറനീഷ്, സെമിനാർ കോഡിനേറ്റർ സുരേഷ് ബാബു വാളൽ, കെ രാംകുമാർ,ഹണി ജോസ്, പുഷ്പസുന്ദരൻ, ഇ.കെ വസന്ത, അനീഷ് പി.എൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *