മേപ്പാടി : മദ്യപിച്ച് ലക്ക്കെട്ട് മനപ്പൂർവ്വം ഇരുചക്ര വാഹന യാത്രക്കാരായ വയോധികയേയും, പേരമകനേയും വാഹനം ഇടിച്ച് വയോധിക മരണപ്പെടാനും പേര മകന് ഗുരുതരമായ പരിക്ക് ഏൽക്കാനും കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ നെല്ലി മുണ്ട ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻ്റ് ഫസൽ അദ്ധ്യക്ഷതവഹിച്ചു ഫാസിൽ .ജുനൈദ് എം. നാസർ എ അജിത് എന്നിവർ സംസാരിച്ചു.
നെല്ലിമുണ്ട വാഹനാപകടത്തിൽ വയോധിക മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണം: എസ്ഡിപിഐ.
