‘രക്ഷാകര്‍തൃത്വം’ ശില്പശാല സംഘടിപ്പിച്ചു.

കുണ്ടാല: മൻഹജ് തസ്കിയത്തിൽ ഇസ്ലാമിയ്യയുടെ നേതൃത്വത്തിലുള്ള റൈറ്റ് വേ സ്കൂളിൽ സംഘടിപ്പിച്ച ‘രക്ഷാകര്‍തൃത്വം’

ശില്പശാല വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സി റഫീഖ് സഖാഫി
അധ്യക്ഷത വഹിച്ചു.
ഹനീഫ സഖാഫി, ടി.അബ്ദുറഹ്മാൻ മുസ്‌ലിയാർ, എംപി അലി സഖാഫി,അബ്ദുൽ റസാഖ്, മുസ്തഫ പി തുടങ്ങിയവർ പ്രസംഗിച്ചു.
രക്ഷാകര്‍തൃത്വം വളരെ ബൃഹത്തായ ഒട്ടനവധി തലങ്ങളിലൂടെ കടന്നു പോവുന്ന ഒരു കലയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
ഒരു കുട്ടിയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് രക്ഷാകര്‍തൃത്വം. കുട്ടികളിലെ നല്ലശീലം മാനസികാരോഗ്യം, വൈകാരിക ബുദ്ധി തുടങ്ങിയവ വളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയപങ്കാണ് വഹിക്കാനുള്ളതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *