മാനന്തവാടി : സ്കൂൾ തുറന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുംവിദ്യാവാഹിനി പദ്ധതി ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ. ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലാണ്
ഹൈസ്കൂൾ വിഭാഗത്തിൽ
പദ്ധതിആരംഭിക്കാത്തത്. എൽ പി യുപി സ്കുളുകളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഈ വിഭാഗങ്ങളിൽ പ്രാദേശികമായി സ്കുളുകൾ ഉണ്ട്. എന്നാൽ ഹൈസ്കുളുകലെക്ക് ഏറെ ദൂരം സഞ്ചരിച്ച് വേണംവിദ്യാർത്ഥികൾ
ക്ക് സ്കൂളിലെത്താൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി വൈകുന്നത് വിദ്യാർത്ഥികളുടെ പഠിപ്പ്മുടങ്ങുമെന്നആശങ്കയിലുമാണ് രക്ഷിതാക്കൾ.തോൽപ്പെട്ടി, തൃശ്ശിലേരി , കാട്ടിക്കുളം എന്നി സ്കൂളുകളാണ് തിരുനെല്ലിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നത് ഈ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്.
ഹൈസ്കുൾ വിഭാഗത്തിൽ വിദ്യാവാഹിനി പദ്ധതി ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ
