പി.പി. ഷൈജലിനെ അറസ്റ്റ് ചെയ്ത നടപടി: ആര്‍വൈജെഡി ജില്ലാകമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടതിന്റെ പേരില്‍ രാഷ്ട്രീയ യുവജനതാദള്‍ (ആര്‍വൈജെഡി) ജില്ലാ പ്രസിഡന്റ് പി.പി. ഷൈജലിനെ അറസ്റ്റുചെയ്ത കല്‍പ്പറ്റ പോലീസ് ഇന്‍സ്പെക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍വൈജെഡി ജില്ലാകമ്മിറ്റി പ്രകടനം നടത്തി.കല്‍പ്പറ്റ സിഐയുടെ നടപടി പോലീസിന് തന്നെ അപമാനമാണെന്ന് ആര്‍ജെഡി ജില്ലാ പ്രസിഡന്റ് ഡി രാജന്‍ പറഞ്ഞു. പ്രകടനത്തിന് ആര്‍ജെഡി ജില്ലാപ്രസിഡന്റ് ഡി.രാജന്‍, സെക്രട്ടറി കെ.എ സ്ലറിയ, കെ.ടി. ഹാഷിം, യു.എ. അജ്മല്‍ സാജിദ്, കെ.ബി. രാജുകൃഷ്ണ, നാസര്‍ കുരുണിയന്‍, സി.കെ. നൗഷാദ്, സി.ഒ വര്‍ഗീസ്, നിസാര്‍ പള്ളിമുക്ക്, ഷൈജല്‍ കൈപ്പ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *