കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബിവ്‌കോ ഔട്ട്‌ലെറ്റ്; പ്രതിഷേധവുമായി ഗോത്ര സംഘടനകൾ.

സുൽത്താൻ ബത്തേരി : കെ എസ് ആർ ടി സി ജില്ലാ ഡിപ്പോയിൽ ആരംഭിക്കാനിരിക്കുന്ന ബിവ്‌കോ ഔട്ട് ലെറ്റിനെതിരെ പ്രതിഷേധവുമായി ഗോത്ര സംഘടനകൾ. കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന മുദ്രാവാക്യമുയർത്തിയാണ് അഖിലേന്ത്യ പണിയമഹാസഭയും കേരള ആദിവാസി ഫോറവും ഡിപ്പോയിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രതിഷേധമാർച്ച് ഡിപ്പോയ്ക്ക് മുന്നിൽ പൊലിസ് തടഞ്ഞു. സർക്കാർ നീക്കത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ മദ്യശാലകൾക്ക് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പ്രതിഷേധമാർച്ച് അഖിലേന്ത്യ പണിയമഹാസഭ പ്രസിഡന്റ് ബി.വി ബോളൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജി കാക്കത്തോട് അധ്യക്ഷനായി. അമ്മിണി കെ വയനാട്, എ ചന്തുണ്ണി, വീണ സംസാരിച്ചു. പ്രതിഷേധമാർച്ചിൽ സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *