വാര്‍ഷിക പദ്ധതികളില്‍ ക്രമക്കേട്; മാനന്തവാടി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

മാനന്തവാടി : നഗരസഭയുടെ വാര്‍ഷിക പദ്ധതികളില്‍ ക്രമക്കേടിനെതിരെ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ജില്ലാ ആസൂത്രണ സമതിക്ക് അംഗീകാരത്തിന് നല്‍കിയ പദ്ധതികളില്‍ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയും പുതിയ പദ്ധതികള്‍ രൂപവത്കരിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. രാവിലെ 11 മണിയോടെയാണ് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണനെ ഉപരോധിച്ചത്. പദ്ധതിയിലെ കുറവ് അടുത്ത ഭേദഗതിയില്‍ പരിഹരിക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധ സമരത്തിന് കെ എം അബ്ദുല്‍ ആസിഫ്, വിപിന്‍ വേണുഗോപാല്‍, സിനി ബാബു, കെ സി സുനില്‍കുമാര്‍, വി ആര്‍ പ്രവീജ്, ബിജു അമ്പിത്തറ എന്നിവർ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *