വെള്ളമുണ്ട: സാധാരണക്കാരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ പ്രചോദിപ്പിക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരം പരിപാടി മാതൃകാപരവും നന്മനിറഞ്ഞ സവിശേഷ കർമ്മവുമാണെന്നും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ
ചിറ്റയം ഗോപകുമാർ പറഞ്ഞു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഡിവിഷനിൽ സംഘടിപ്പിച്ച സ്ക്രാപ്പ് തൊഴിലെടുക്കുന്നവർക്കുള്ള ഗ്രാമാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹവും മനുഷ്യത്വവും കൈമുതലാക്കിയുള്ള ജുനൈദ് കൈപ്പാണിയുടെ വേറിട്ട പ്രവർത്തനങ്ങളെ കേരള നിയമസഭക്ക് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഓൺലൈനിൽ പങ്കെടുത്ത് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ
മംഗലശ്ശേരി നാരായണൻ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത്
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സ്ക്രാപ്പ് തൊഴിലെടുക്കുന്ന മുഴുവനാളുകൾക്കും വേണ്ടി യശസ്സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
എം. സുധാകരൻ,
നിസാർ മണിമ, എം. മുരളീധരൻ, അംജദ് കെ, എം. സി ബാവ, പ്രജീഷ്കുമാർ വി, അയ്യൂബ് കെ. എം, വി.കെ ശ്രീധരൻ, എം. മണികണ്ഠൻ, സ്വദിഖ് കെ. പി തുടങ്ങിയവർ പ്രസംഗിച്ചു.
