തിരുവനന്തപുരം: വടക്കൻ കേരളത്തില്‍ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചമുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച നാലു വടക്കൻ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ പ്രതീക്ഷിക്കാം.
വടക്കൻ ജില്ലകളുമായി അതിർത്തിപങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താൻ ഇതിടയാക്കും.
തെക്കൻ ചൈനാ കടലില്‍ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ കരയില്‍ക്കയറുന്നതോടെ ദുർബലമാകും. അതോടെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ പ്രവാഹം സാധരണനിലയിലാകും. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തില്‍ മഴ കനക്കുമെന്നാണ് കരുതുന്നത്.
ചുവപ്പ് മുന്നറിയിപ്പ് (അതിതീവ്രമഴ)
• 14-കണ്ണൂർ, കാസർകോട്
• 15-മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
• 16-മലപ്പുറം, കോഴിക്കോട്, വയനാട്
• ഓറഞ്ച് മുന്നറിയിപ്പ് (തീവ്രമഴ)
• 13-കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
• 14-എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
• 15-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്
• 16 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്
