തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം.കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്. വടക്കൻ കർണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിലുമാണ് ഇത്. കാറ്റിന്റെ ശക്തി മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നതിനാൽ ജാഗ്രതാ നിർദേശമുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും. കേരള തീരത്ത് 15ന് രാത്രി 08.30 വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
