പുൽപള്ളി: റിട്ട. അധ്യാപിക എസ്.ആർ.കനകമ്മയുടെ കവിതാ സമാഹാരം “മർമ്മരം” സാഹിത്യകാരൻ സാദിർ തലപ്പുഴ പ്രകാശനം ചെയ്തു. കവി ദാമോദരൻ ചീക്കല്ലൂർ പുസ്തകം ഏറ്റുവാങ്ങി. പുൽപള്ളി പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് കെ.എസ്.വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കവി ശിവൻ പള്ളിപ്പാട് പുസ്തക പരിചയം നടത്തി. എഴുത്തുകാരായ ഷാജി പുൽപള്ളി, കെ.എസ്.പ്രേമൻ, ജെ.അനിൽകുമാർ, ജോസ് പഴൂക്കാരൻ, പി.വാസു, അനിൽ സി. കുമാർ, പി.എൻ.സജി, സുജാത ടീച്ചർ, അഞ്ജു എസ്.ചന്ദ്രൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പുൽപള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കവിതാ സമാഹാരം “മർമ്മരം” പുസ്തകം പ്രകാശനം നടത്തി
