വെള്ളമുണ്ട: നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ലഹരി ഉപയോഗത്തിൽ കൃത്യമായ അവബോധം സൃഷ്ടി ച്ച് യുവതലമുറയെ സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനായി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാൻ.
വെള്ളമുണ്ട എട്ടേനാലിൽ നടന്ന ചടങ്ങിൽ
ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനവും നിർവഹിച്ചു.
രാജൻ എക്സൽ,റഹ്മാൻ പി,രാഹുൽ പി, അബ്ദുള്ള,അജി, മിഥുൻ തുടങ്ങിയവർ സംബന്ധിച്ചു.
വെള്ളമുണ്ട ഡിവിഷനിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി
